Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 18 Centers

രാ​ജ്യ​ത്തെ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ട്ട​ർ മെ​ട്രോ; സാ​ധ്യ​താ​പ​ഠ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് കെ​എം​ആ​ർ​എൽ

കൊ​ച്ചി: രാ​ജ്യ​ത്തെ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് തു​ട​ങ്ങാ​നു​ള്ള സാ​ധ്യ​താ​പ​ഠ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് കൊ​ച്ചി മെ​ട്രോ. 11 സം​സ്ഥാ​ന​ങ്ങ​ളി​ലും രണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടെ പ​ഠ​നം ന​ട​ത്തി​യാ​ണ് 18 കേ​ന്ദ്ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും കൊ​ച്ചി മെ​ട്രോ​യു​ടെ വാ​ട്ട​ർ മെ​ട്രോ​ക​ൾ തു​ട​ങ്ങാ​നു​ള്ള പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പിംഗ്, ജ​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് 18 കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ധ്യ​ത പ​ഠ​നം ന​ട​ത്താ​ൻ കെ​എം​ആ​ർ​എ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​ന​ഗ​ർ, ഗു​വാ​ഹ​ത്തി, തേ​ജ്പു​ർ, ദി​ബ്രു​ഗ​ഡ്, പ​ട്ന, വ​രാ​ണാ​സി, അ​യോ​ധ്യ, പ്ര​യാ​ഗ്‍​രാ​ജ്, ക​ട്ട​ക്, അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​ത്ത്, ഗോ​വ, മം​ഗ​ലാ​പു​രം, ആ​ൻ​ഡ​മാ​ൻ, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ. ല​ക്ഷ​ദ്വീ​പും കൊ​ൽ​ക്ക​ത്ത​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ഠ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​നാ​ൽ, ന​ദി, കാ​യ​ൽ, ക​ട​ൽ, പോ​ർ​ട്ട് വാ​ട്ട​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ജ​ല​മേ​ഖ​ല​ക​ളി​ൽ ന​ഗ​ര ഗ​താ​ഗ​ത​ത്തി​നാ​യി വാ​ട്ട​ർ മെ​ട്രോ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Latest News

Corehub Up